ഇന്ത്യയുടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 45.51 ശതമാനം വർദ്ധനവ്

single-img
22 June 2022

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി . 2022 സാമ്പത്തിക വര്‍ഷം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് നടന്ന ഇറക്കു മതിയില്‍ 45.51 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിലാണ് വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

2021 ലെ സാമ്പത്തിക വര്‍ഷത്തിലുണ്ടായ 4.82 ലക്ഷം കോടിയുടെ ഇറക്കുമതിയെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ ഉണ്ടായത് 7.02 ലക്ഷം കോടിയുടെ ഇറക്കുമതിയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രധാനമായും മിനറല്‍ ഫ്യൂവല്‍, മിനറല്‍ ഓയില്‍, കെമിക്കലുകള്‍, വളം, പ്ലാസ്റ്റിക്, ഇരുമ്പ്, സ്റ്റീല്‍, ഇലക്ട്രിക്കല്‍ മെഷീനുകള്‍, ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് വന്‍തോതില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.

2021 സാമ്പത്തിക വര്‍ഷം ചൈനയില്‍ നിന്നുള്ള കയറ്റുമതിയില്‍ 4.5 ശതമാനം വര്‍ധനയുണ്ടായിരുന്നു. അതേസമയം 2020 സാമ്പത്തിക വര്‍ഷം ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 6.21 ശതമാനത്തിന്റെ കുറവും ഉണ്ടായിരുന്നു.