പ്രതിപക്ഷ രഹിത ഇന്ത്യയ്ക്ക് വേണ്ടിയുള്ള പാതയിലൂടെയാണ് ബിജെപി സഞ്ചരിക്കുന്നത്: അധിർ രഞ്ജൻ ചൗധരി

single-img
22 June 2022

ബിജെപി ലക്ഷ്യമാക്കുന്നത് പ്രതിപക്ഷമില്ലാത്ത ഇന്ത്യയെന്ന് മുതിർന്ന കോൺഗ്രസ്‌ നേതാവ് അധിർ രഞ്ജൻ ചൗധരി. ഇപ്പോൾ അവർ പ്രതിപക്ഷ രഹിത ഇന്ത്യയ്ക്ക് വേണ്ടിയുള്ള പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ബിജെപി ആദ്യം പറഞ്ഞിരുന്നത് കോൺഗ്രസ്‌ രഹിത ഇന്ത്യ എന്നായിരുന്നു. ഇപ്പോഴത് പ്രതിപക്ഷ രഹിത ഇന്ത്യയെന്ന നിലയിലേക്ക് മാറിയിട്ടുണ്ട്- അധിർ രഞ്ജൻ ചൗധരി പറഞ്ഞു.

സങ്കീർണ്ണ രാഷ്ട്രമായ കരുനീക്കങ്ങളുമായി മഹാരാഷ്ട്രയിൽ ബിജെപിയുടെ ഓപ്പറേഷൻ താമര നടക്കുന്നതിനിടെയാണ് ചൗധരിയുടെ വിമർശനം വന്നിട്ടുള്ളത്. മഹാരാഷ്ട്രയിൽ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ സംസ്ഥാന സർക്കാരിൽ പ്രതിസന്ധികൾ രൂക്ഷമായിരുന്നു.

സംസ്ഥാനത്തെ ടൂറിസം മന്ത്രി എന്നത് ട്വിറ്ററില്‍ നിന്നും ആദിത്യ താക്കറെ നീക്കിയിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം.