കടുത്ത പ്രമേഹം; നടൻ വിജയകാന്തിന്റെ മൂന്ന് കാൽ വിരലുകള്‍ മുറിച്ചുമാറ്റി

single-img
22 June 2022

പ്രമേഹം വർദ്ധിച്ചതിനെ തുടർന്ന് തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിൻ്റെ മൂന്ന് കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വിജയകാന്തിൻ്റെ രാഷ്ട്രീയ പാർട്ടിയായ ഡിഎംഡികെ കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയിലാണ് വിഷയം സ്ഥിരീകരിച്ചത്.

ശരീരത്തിലെ രക്തചംക്രമണം കാര്യക്ഷമമല്ലെന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്നാണ് കാൽവിരലുകൾ നീക്കം ചെയ്യേണ്ടിവന്നതെന്ന് ഡിഎംഡികെ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓപ്പറേഷൻ നടന്നതെന്നും പാർട്ടി കൂട്ടിച്ചേർത്തു. വിവിധ രോഗങ്ങളുമായി മല്ലിടുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സജീവ രാഷ്ട്രീയത്തിൽ ഏർപ്പെട്ടിട്ടില്ല.

2016 മുതൽ തമിഴ്‌നാട്ടിലെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. നിലവിൽ അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ആണെന്നും സുഖം പ്രാപിച്ച് വരികയാണെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.