ട്രെയിനുകളുടെ 60 കോച്ചുകളും 11 എഞ്ചിനുകളും കത്തിച്ചു; അഗ്നിപഥ് പ്രക്ഷോഭത്തിൽ ബിഹാറിലെ മാത്രം നഷ്ടം 700 കോടി

single-img
19 June 2022

കേന്ദ്രസർക്കാർ കൊണ്ടുവരുന്ന അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുകയാണ്. നാല് ദിവസമായി തുടരുന്ന വിവിധ ആക്രമത്തിൽ നിരവധി ട്രെയിനുകളാണ് പ്രതിഷേധക്കാർ കത്തിച്ചത്. സംസ്ഥാനത്തെ നാശനഷ്ടം സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ബിഹാർ. കഴിഞ്ഞ ഒരാഴ്ചയിലെ അക്രമസംഭവങ്ങളിൽ പ്രതിഷേധക്കാർ 60 ട്രെയിനുകളുടെ കോച്ചുകളും 11 എഞ്ചിനുകളും കത്തിച്ചുവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ഈ ദിവസങ്ങളിൽ മാത്രം 700 കോടിയോളം രൂപയുടെ വസ്തുവകകളാണ് പ്രതിഷേധക്കാർ കത്തിച്ചത്. ഇതിനെല്ലാം പുറമെ റെയിൽവേ സ്റ്റേഷനുകളിലെ കടകൾ കത്തിക്കുകയും റെയിൽവേയുടെ മറ്റ് വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ 15-ലധികം ജില്ലകളിലാണ് നശീകരണ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ വീരേന്ദ്ര കുമാറാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. അഞ്ച് ട്രെയിനുകളും 60 കോച്ചുകളും 11 എഞ്ചിനുകളും കത്തിനശിച്ചതായും, വസ്തുവകകൾക്കുണ്ടായ നാശനഷ്ടങ്ങളുടെ പൂർണ റിപ്പോർട്ട് റെയിൽവേ തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ, റെയിൽവേയുടെ കണക്കനുസരിച്ച് 60 കോടിയിലധികം യാത്രക്കാർ ടിക്കറ്റുകൾ റദ്ദാക്കി.