അഗ്നിപഥ് പ്രതിഷേധം ശക്തമാകുമ്പോഴും പ്രൈം ടൈമില്‍ ഇതുവരെ ചര്‍ച്ചചെയ്യാതെ ഏഷ്യാനെറ്റ് ന്യൂസ്; വിമർശനം

single-img
19 June 2022

രാജ്യ വ്യാപകമായി അഗ്നിപഥ് പ്രക്ഷോഭം ശക്തമായിട്ടും ഈ വിഷയം ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രൈം ടൈം ചാനല്‍ പരിപാടിയായ ന്യൂസ് അവറില്‍ ഇതുവരെ ചർച്ചയ്ക്ക് വന്നിട്ടില്ല എന്നതിൽ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളായ മാതൃഭൂമി, മനോരമ ന്യൂസ്, മീഡിയ വണ്‍. ട്വന്‍റി ഫോര്‍ തുടങ്ങിയ ചാനലുകള്‍ അഗ്നിപഥ് പ്രൈം ടൈം പരിപാടിയില്‍ ചര്‍ച്ച ചെയ്‌തെങ്കിലും ഈ ആഴ്ചയിൽ ആറ് ദിവസത്തില്‍ ഒരു ദിവസം പോലും ഏഷ്യാനെറ്റ് ന്യൂസ് അവര്‍ വിഷയം ചര്‍ച്ചയ്ക്ക് എടുത്തിട്ടില്ല എന്നതാണ് വിമർശന കാരണമാകുന്നത്. .

ഇന്ത്യൻ സൈന്യത്തിലെ കരാർ നിയമനമായ അഗ്നിപഥില്‍ വലിയ പ്രക്ഷോഭങ്ങള്‍ ദക്ഷിണേന്ത്യയില്‍ ഉള്‍പ്പെടെ പടര്‍ന്ന ശനിയാഴ്ച ഏഷ്യാനെറ്റ് ചര്‍ച്ച ചെയ്തത് ലോക കേരള സഭയില്‍ പുല്ലയിലിന് കാര്യമുണ്ടോ? എന്നതായിരുന്നു.

അതിന് ദിവസങ്ങളില്‍ ചാനല്‍ എട്ട് മണി ചര്‍ച്ചയ്ക്ക് എടുത്ത വിഷയങ്ങള്‍ താഴെ പറയുന്ന പ്രകാരമാണ്:

2022- പതിനൊന്ന് ജൂണ്‍ മുതല്‍ 18 ജൂണ്‍ വരെ ഏഷ്യാനെറ്റ് ചര്‍ച്ച ചെയ്ത വിഷയങ്ങള്‍

ആരുടെ തിരക്കഥ- 11 ജൂണ്‍

എവിടുത്തെ ന്യായം? 12 ജൂണ്‍

വിമാനത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോ- 13 ജൂണ്‍

വധശ്രമമോ പ്രതിഷേധമോ- 14 ജൂണ്‍

കുടുംബത്തെ കുടുക്കുമോ- 15 ജൂണ്‍

കസ്റ്റംസിന്റെ കള്ളക്കളിയോ- 16 ജൂണ്‍

ലോക കേരള സഭ ധൂര്‍ത്താകുമ്പോള്‍- 17ജൂണ്‍

പുല്ലയില്‍ പവര്‍ഫുള്ളോ- 19 ജൂണ്‍