താടി നീട്ടി വളര്‍ത്തി നടക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി വേണം; മൂവാറ്റുപുഴ നഗരസഭാ കൗണ്‍സിലില്‍ കയ്യാങ്കളി

single-img
18 June 2022

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ഉദ്യോഗസ്ഥന്റെ താടിയേച്ചൊല്ലി മൂവാറ്റുപുഴ നഗരസഭാ കൗണ്‍സിലില്‍ കയ്യാങ്കളി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫ് എന്ന ഉദ്യോഗസ്ഥൻ താടി നീട്ടി വളര്‍ത്തിയിരിക്കുന്ന ചിത്രങ്ങള്‍ സോസ്റഷ്യൽ മീഡിയയിൽ വൈറലായെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭിക്കുന്നത്.

നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലറും സിപിഐഎം നേതാവുമായ ജാഫര്‍ സാദിഖ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നീട്ടി വളര്‍ത്തിയ താടി അപമാനമാണെന്ന് അഭിപ്രായപ്പെട്ടു.വിഷയത്തിൽ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യമുയര്‍ത്തി. എന്നാൽ ഇതിനെതിരെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചു.

യുഡിഎഫ് നടത്തിയ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിക്കെതിരെ ആരോപണമുയര്‍ന്നത് പ്രശ്‌നം വഷളാക്കി. ഇടതുമുന്നണി കൗണ്‍സിലര്‍മാര്‍ എതിര്‍പ്പുയര്‍ത്തിയതോടെ ഉന്തും തള്ളുമായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫ് കാക്കി നിറത്തിലുള്ള നിലവിലെ നിയമ പ്രകാരം ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് യൂണിഫോം നിലവില്‍ ഇല്ലെങ്കിലും തദ്ദേശ സ്ഥാപനങ്ങളായ കോര്‍പറേഷന്‍, മുനിസിപ്പിലാറ്റി എന്നിവയുടെ കീഴില്‍ നിയമിതരാകുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് യൂണിഫോം വേണം.

അതേപോലെ തന്നെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുതല്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹോട്ടലുകളിലും മറ്റിടങ്ങളിലും റെയ്ഡിനായി പോകുമ്പോള്‍ ഈ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്നാണ് ചട്ടം.