ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

single-img
5 June 2022

സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജിനും പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സമീപ ദിവസങ്ങളിലായി സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകൾ കാര്യമായി വര്‍ധിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രിക്ക് തന്നെ വീണ്ടും കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയും കളക്ടറും ക്വാറൻ്റൈനിൽ പ്രവേശിച്ചു. അതേസമയം, കേരളത്തിൽ പത്ത് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11ആണ് ഇപ്പോൾ അതേസമയം രാജ്യമാകെ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും നാലായിരത്തിന് മുകളിലെത്തി. ഇതിൽ തന്നെ ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിലാണ്.