സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; എം എന്‍ കാരശ്ശേരിക്ക് പരിക്ക്

single-img
3 June 2022

സഞ്ചരിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അധ്യാപകനും പ്രശസ്ത സാമൂഹിക നിരീക്ഷകനുമായ എം.എന്‍.കാരശ്ശേരിക്ക് പരിക്ക്. ചാത്തമംഗലത്തിന് സമീപം നിയയന്ത്രണം വിട്ട് മറിയുകയായിരുന്നു.ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് അപകടം.

ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കാരശ്ശേരിയെ മണാശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.