പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത് എസ്ഡിപിഐ മണ്ഡലം സെക്രട്ടറി; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

single-img
30 May 2022

ആലപ്പുഴയിൽ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി മതവിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്ത് വയസ്സുകാരനെ മുദ്രാവാക്യം പഠിപ്പിച്ചത് എസ്ഡിപിഐയുടെ മണ്ഡലം സെക്രട്ടറിയാണെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ എസ്ഡിപിഐ സെക്രട്ടറി സുധീറിനെതിരെയാണ് റിപ്പോര്‍ട്ട് . കുട്ടിയെ പിതാവും സഹായിച്ചു. ഇയാള്‍ റാലിക്കിടെ മുദ്രാവാക്യം ഏറ്റുവിളിച്ചെന്നും പൊലീസ് പറയുന്നു. അതേസമയം, നേരത്തെ കുട്ടിയുടെ അച്ഛന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം സ്വദേശി അഷ്‌കറിനെയാണ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ വീട്ടില്‍ നിന്നാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. കുട്ടിയും കുടുംബവും പള്ളുരുത്തിയിലെ വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പൊലീസിനെതിരെ പ്രതിഷേധവുമായി കുട്ടിയുടെ വീടിന് മുന്നില്‍ തടിച്ചു കൂടിയിരുന്നു. ഇയാള്‍ക്കൊപ്പം മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. .