പോലീസിന്റെ മോശം പെരുമാറ്റം; അർച്ചന കവിയുടെ സോഷ്യൽ മീഡിയാ പോസ്റ്റിൽ ആഭ്യന്തര അന്വേഷണവുമായി കൊച്ചി പൊലീസ്

single-img
23 May 2022

പോലീസിന്റെ മോശം പെരുമാറ്റത്തിനെതിരെ നടി അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ആഭ്യന്തര അന്വേഷണം തുടങ്ങി കൊച്ചി പൊലീസ്.പോസ്റ്റിൽ അർച്ചന സൂസചിപ്പിക്കുന്ന സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുണ്ടായ പൊലീസുകാർ ആരെന്നതിലാണ് ആദ്യഘട്ട അന്വേഷണം.

കഴിഞ്ഞ ദിവസം രാത്രി സ്ത്രീകൾ മാത്രം യാത്ര ചെയ്ത ഓട്ടോ തടഞ്ഞ് കൊച്ചി പൊലീസ് മോശമായി പെരുമാറി എന്നാണ് അർച്ചന തന്റെ കുറിപ്പിൽ പറഞ്ഞത്. ഒരു ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഓട്ടോ തടഞ്ഞ് നിർത്തിയ പൊലീസ് രൂക്ഷമായ ഭാഷയിലാണ് വിവരങ്ങൾ ചോദിച്ചതെന്നും കാര്യങ്ങൾ പറഞ്ഞിട്ടും പിന്തുടർന്നെന്നുമാണ് പോസ്റ്റിൽ തുടർന്ന് പറഞ്ഞത്.

അതേസമയം, ഇതുവരെ ഔദ്യോഗികമായി പൊലീസ് തന്നെ സമീപിച്ചിട്ടില്ലെന്ന് അർച്ചന പറഞ്ഞു.
വിഷയത്തിൽ പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്നും തന്‍റെ അനുഭവം മറ്റുള്ളവർ കൂടി അറിയാനാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്നും നടി പ്രതികരിച്ചു.