സേവാഭാരതി കേരളത്തില്‍ ഉള്ള ഒരു സംഘടനയാണ്; അവര്‍ക്ക് തീവ്രവാദ പരിപാടിയൊന്നുമില്ല: ഉണ്ണി മുകുന്ദൻ

single-img
22 May 2022

ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ പുറത്തിറങ്ങിയപ്പോള്‍ ഇതിലൂടെ പറയാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തിനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പ്രധാനമായും സംഘപരിവാര്‍ രാഷ്ട്രീയം ഒളിച്ചുകടത്താനാണ് മേപ്പടിയാന്‍ ശ്രമിക്കുന്നതെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.

ഉദാഹരണമായി സേവാഭാരതിയുടെ ആംബുലന്‍സ് തുടര്‍ച്ചയായി ഒരുപാട് സീനുകളില്‍ കാണിച്ചതും, ഹിന്ദു മതത്തിൽ വിശ്വസിക്കുന്ന നായകന്റെ വില്ലനായി ഒരു മുസ്‌ലിം കഥാപാത്രത്തെ കൊണ്ടുവന്നതുമെല്ലാം വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോൾ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ: ” ഏതെങ്കിലും ഒരു ആംബുലന്‍സ് കാണിച്ചിട്ടല്ല ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയുക. ക്ലാരിറ്റി പ്രധാനമാണ്. ഏത് സ്റ്റേറ്റ്‌മെന്റ് പറഞ്ഞാലും അതില്‍ ക്ലാരിറ്റി പ്രധാനമാണ്. ഈ . സിനിമ കണ്ടവര്‍ക്ക് വ്യക്തമായി അറിയാം ഇതില്‍ ഏത് പൊളിറ്റിക്‌സ് ആണ് പറയുന്നതെന്ന്. ചിത്രത്തിഒൽ ജയകൃഷ്ണന്‍ എന്ന സാധാരണക്കാരനായ ഒരാളുടെ ലൈഫില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് പറയുന്നത്.

ഞാൻ ഇതിൽ വളരെ എന്റര്‍ടെയിന്‍ ചെയ്തു, ത്രില്ലടിപ്പിച്ചു എന്നാണ് എല്ലാവരും പറഞ്ഞത്. വേറെ ചിലരില്‍ ഇമോഷണലി ആ ക്യാരക്ടര്‍ ഇന്‍വോള്‍വ്ഡ് ആയി, എന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടു. തിരക്കഥ, ഡയറക്ഷന്‍ എല്ലാം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. ഒരു പരിചയവുമില്ലാത്ത പുതിയ ഒരാളാണ് അത് സ്‌ക്രിപ്റ്റ് എഴുതി ഡയറക്ട് ചെയ്തത്. ഇത്രത്തോളം നല്ല കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റിയാണ് ആ സിനിമയിലെ നായകന്‍ അമ്പലത്തില്‍ പോയി, അവന്‍ പുറത്തിറങ്ങി, ആംബുലന്‍സ് കാണിച്ചു, മുസ്‌ലിം വില്ലന്‍ എന്നൊക്കെ പറയുന്നത്. കേരളത്തില്‍ ഈ സമൂഹത്തിലുള്ള ആള്‍ക്കാര്‍ തന്നെയാണല്ലോ ജീവിക്കുന്നത്.

എനിക്ക് ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയാന്‍ മാത്രം അഞ്ചോ ആറോ കോടി മുടക്കി സിനിമ എടുക്കേണ്ട ആവശ്യമില്ല. ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടാല്‍ മതി. സേവാഭാരതിയുടെ ആംബുലന്‍സ് സിനിമയില്‍ ‘ശൂ’ എന്ന് പോയ സംഭവമാണ്. സേവാഭാരതി എന്നത് കേരളത്തില്‍ ഉള്ള ഒരു സംഘടനയാണ്. അവര്‍ക്ക് തീവ്രവാദം പരിപാടിയൊന്നുമില്ല. ഇവിടെ ഈരാറ്റുപേട്ട റോഡില്‍ നിങ്ങള്‍ നിന്നാല്‍ ഒരു നാല് തവണ സേവാഭാരതിയുടെ വണ്ടി അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കാണാം. നമ്മുടെ സമൂഹത്തിന്റെ കഥ പറയുമ്പോള്‍ സമൂഹത്തില്‍ ഇവര്‍ ഇല്ല എന്നൊന്നും പറയാനാവില്ല. അതില്‍ ഒരു പൊളിറ്റിക്‌സുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല,” ഉണ്ണി മുകുന്ദന്‍ പറഞ്ഞു.