വിജയ് ബാബു ഏത് രാജ്യത്തേക്ക് കടന്നാലും പിടികൂടും: കമ്മീഷണര്‍ സിഎച്ച് നാഗരാജു

single-img
21 May 2022

ബലാത്സംഗക്കേസ് പ്രതിയായ നടന്‍ വിജയ് ബാബു ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയയിലേക്ക് കടന്നുവന്ന വാർത്തകൾക്ക് പിന്നാലെ ഏത് രാജ്യത്തേക്ക് കടന്നാലും പിടികൂടുമെന്ന് കമ്മീഷണര്‍ സിഎച്ച് നാഗരാജു.

വിജയ് ബാബുവിനെതിരെ വരുന്ന ചൊവ്വാഴ്ചയ്ക്കുള്ളില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. ഈ നടപടി പൂർത്തിയായാൽ ഏത് രാജ്യമാണെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് തടസമില്ല. ഇക്കാര്യത്തിൽ ഇപ്പോൾ തന്നെ ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

അതേസമയം, വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്.