ചുക്കുകാപ്പി കുടിക്കൂ, കോവിഡ് അകറ്റൂ; കോവിഡിനെ ചെറുക്കാൻ പരമ്പരാഗത ചികിത്സകൾ നിർദ്ദേശിച്ചുകൊണ്ട് ഉത്തരകൊറിയ

single-img
20 May 2022

കോവിഡ് പ്രതിരോധത്തിനായി വാക്‌സിൻ ലഭ്യമല്ലാത്ത ഉത്തരകൊറിയയിൽ ജനങ്ങളോട് സർക്കാർ പരമ്പരാഗത ചികിത്സകൾ നിർദ്ദേശിക്കുന്നു. ഇതിന്റെ ഭാഗമായി ചുക്കുകാപ്പി കുടിക്കുന്നതുൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാരീതികൾക്കാണ് മുന്നറിയിപ്പ് നൽകുന്നത്.

അതേസമയം, രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ വരെയുള്ള ആരോഗ്യ കേന്ദ്രങ്ങൾ ജനങ്ങൾക്ക് സൗജന്യമാണ്. നേരത്തെ 2020ൽ ലോകമാകെയുള്ള കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി അതിർത്തി അടച്ചത് കിം ജോങ് ഉൻ ആയിരുന്നു. അതിനുശേഷം പ്രതിരോധ കുത്തിവയ്പ്പുകൾ ഉൾപ്പെടെയുള്ള വിദേശ ഏജൻസികളുടെ സഹായം അദ്ദേഹം നിരസിച്ചു.

നിലവിൽ രണ്ടരക്കോടി ജനങ്ങൾ കഴിയുന്ന ഉത്തര കൊറിയയിൽ നിരവധി പേർക്ക് ഇതിനോടകം തന്നെ കൊവിഡ് ബാധ ഉണ്ടെന്നാണ് ആരോഗ്യനിരീക്ഷകരുടെ അഭിപ്രായം. ഇവിടേക്ക് നിരവധി അന്താരാഷ്ട്ര ഏജൻസികൾ വാക്സിൻ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ജനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകാൻ കിം ജോങ് ഉൻ വിസമ്മതിച്ചിരുന്നു.