ഉമാ തോമസിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; ഒരാള്‍ക്ക് എതിരെ കേസ്

19 May 2022

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ താേമസിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ക്കെതിരെ കേസ്. ഫേസ്ബുക്കിൽ ഉമക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നടപടി.
കോൺഗ്രസിന്റെ ജെബി മേത്തര്‍ എംപിയാണ് പോസ്റ്റിട്ട ആള്‍ക്കെതിരെ പോലീസിൽ പരാതി നല്‍കിയത്. വക്കം സെന്‍ എന്ന് പേരുള്ള അക്കൗണ്ടിന്റെ ഉടമയ്‌ക്കെതിരെയാണ് കേസ്. തൃക്കാക്കര പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അക്കൗണ്ട് ഉടമ സര്‍ക്കാര്‍ ജീവനക്കാരനാണെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ട്.