ഉത്തര കൊറിയയിൽ കോവിഡ് വ്യാപനം രൂക്ഷം; ഉദ്യോഗസ്ഥർക്ക് കിംഗ് ജോങ് ഉന്നിന്റെ വിമർശനം

single-img
18 May 2022

ഉത്തര കൊറിയയില്‍ ഇപ്[പോൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പുതിയതായി 232,880 പേര്‍ക്ക് പുതുതായി പനി ബാധിക്കുകയും ആറ് പേര്‍ മരിക്കുകയും ചെയ്തു. കോവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ പക്വതയില്ലായ്മയും അലംഭാവവും കാട്ടിയെന്ന് ഭരണാധികാരി കിംഗ് ജോങ് ഉന്‍ വിമര്‍ശിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഭരണകക്ഷി പൊളിറ്റ്ബ്യൂറോ യോഗത്തിലാണ് കിം, രാജ്യത്തെ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചതെന്ന് ഉത്തരയുടെ ഔദ്യോഗിക കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നെഗട്ടീവായ മനോഭാവം, അലസത എന്നിവ കാരണമാണ് കോവിഡിനെ പിടിച്ചുകെട്ടാന്‍ സാധിക്കാതിരുന്നതെന്ന് കിം കുറ്റപ്പെടുത്തി.

ജനങ്ങൾക്ക് ജോലിസ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാനും നിത്യോപയോഗ സാധനങ്ങളുടെ വിതരണം മെച്ചപ്പെടുത്താനും ഇരട്ടി ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.

ഈ വർഷം ഏപ്രില്‍ അവസാനം മുതല്‍ പനി അതിവേഗം പടരുന്നതിനിടയില്‍ 62 പേര്‍ മരിക്കുകയും 1.7 ദശലക്ഷത്തിലധികം ആളുകള്‍ രോഗബാധിതരാകുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഉത്തര കൊറിയയിലെ 26 മില്യണ്‍ (2.6 കോടി) ആളുകള്‍ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ല. തകര്‍ന്ന ആരോഗ്യ സംവിധാനവും അന്താരാഷ്ട്ര വാക്‌സിനുകള്‍ നിരസിച്ചതുമാണ് രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിക്കാന്‍ കാരണമായത്. ഉത്തര കൊറിയയിലെ കോവിഡ് മരണക്കണക്ക് കിം മറച്ചുവെയ്ക്കുന്നുണ്ടോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.