കെ സുധാകരൻ മുഖ്യമന്ത്രിയെ നീചമായ വാക്ക് കൊണ്ട് ആക്ഷേപിച്ചത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം: ഇപി ജയരാജൻ

single-img
17 May 2022

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലെ പ്രചാരണത്തിലെ ഇടതുപക്ഷ മുന്നേറ്റം കോൺഗ്രസ് നേതാക്കളുടെ സമനില തെറ്റിച്ചെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ നടത്തിയ അധിക്ഷേപ പരാമർശം അപലപനീയമാണ്. സമാധാനപരമായി നടക്കുന്ന തെരഞ്ഞെടുപ്പിനെ വഷളാക്കാനുള്ള ശ്രമമാണിതെന്നും ജയരാജൻ ആരോപിച്ചു.

സംസ്ഥാനത്തെ ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ചങ്ങലപൊട്ടിച്ച് വന്ന നായയെപ്പോലെ മുഖ്യമന്ത്രി ഇറങ്ങി നടക്കുകയാണെന്നായിരുന്നു കെ സുധാകരന്‍റെ പരാമര്‍ശം. സുധാകരന്റേത് സംസ്കാര ശൂന്യമായ നടപടിയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിയെ നീചമായ വാക്ക് കൊണ്ട് ആക്ഷേപിച്ചത് കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. സുധാകരനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.