പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ; നീ ഹിന്ദുവിന്റെ വില കളഞ്ഞു; നിഖിലക്കെതിരെ സൈബര്‍ ആക്രമണം

single-img
15 May 2022

ഭക്ഷണ ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുമ്പോള്‍ വേര്‍തിരിവ് പാടില്ല, പശുവിന് മാത്രമായി പ്രത്യേകത ഇല്ല എന്ന് അഭിപ്രായം പറഞ്ഞ പിന്നാലെ നടി നിഖില വിമലിനെതിരെ സൈബര്‍ ആക്രമണം. ‘ അങ്ങിനെയെങ്കിൽ പശുവിന്റെ പാല് മാത്രം കുടിച്ചാല്‍ പോരാ പട്ടിയുടേയും പൂച്ചയുടെയും ഒക്കെ പാല്‍ കറന്ന് കുടിക്കണം’, ‘ ‘നീ ഹിന്ദുവിന് അപമാനം നീ ഹിന്ദുവിന്റെ വില കളഞ്ഞു’- എന്നിങ്ങിനെയൊക്കെയാണ് സോഷ്യൽമീഡിയയിൽ താരത്തിന് എതിരെയുള്ള കമന്റുകള്‍.

നിഖില അഭിനയിക്കുന്ന പുതിയ ചിത്രം ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍ സ്റ്റോണ്‍ എന്ന യുട്യൂബ് ചനലിന് നല്‍കിയ അഭമുഖത്തിനിടയില്‍ അവതാരകൻ ചോദിച്ച ഒരു ചോദ്യത്തിന് നടി മറുപടി നല്‍കുകയായിരുന്നു

.’ചെസ്സ് കളിയില്‍ ജയിക്കാന്‍ എന്താണ് വഴി? കുതിരയ്ക്ക് പകരം പശുവിനെ വെച്ചാല്‍ മതി. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ കഴിയില്ലല്ലോ’ എന്ന അവതാരകന്റെ വാക്കുകള്‍ക്കാണ് നിഖില മറുപടി പറഞ്ഞത്. ‘നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ലെന്നും നമ്മള്‍ ഇന്ത്യയിലാണ്. ഇന്ത്യയില്‍ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ എന്നും നിഖില ചോദിച്ചു.

മൃഗസംരക്ഷണം എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. എന്നുമായിരുന്നു നിഖില പറഞ്ഞത്.