ബാബറി മസ്‌ജിദ്‌ നഷ്ടപ്പെട്ടപോലെ ഇനിയൊരു പള്ളി കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ല: അസദുദ്ദീന്‍ ഉവൈസി

single-img
14 May 2022

ബാബ്‌റി മസ്ജിദ് നഷ്ടമായപോലെ ഇനിയൊരു പള്ളി കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഗ്യാന്‍വ്യാപി പള്ളിയില്‍ നടക്കുന്ന സര്‍വേ തുടരാനുള്ള വാരണാസി കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ട പിന്നാലെയാണ് ഉവൈസിയുടെ ഈ പ്രതികരണം.

ഗ്യാന്‍വ്യാപി പള്ളിയില്‍ സര്‍വേ നടത്താൻ പ്രഖ്യാപിച്ച കോടതി ഉത്തരവ് ആരാധാനാലയ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നുംഅദ്ദേഹം പറഞ്ഞു. കോടതി ഉത്തരവ്, 1991 ലെ ആരാധനാലയ നിയമങ്ങളുടെ ലംഘനമാണെന്ന് ഉവൈസി പറഞ്ഞു. ഗ്യാന്‍വ്യാപിയില്‍ സര്‍വേ സംബന്ധിച്ച വാരണാസി കോടതിയുടെ ഉത്തരവ് ബാബറി മസ്ജിദിലെ സുപ്രീംകോടതി വിധിയെയും ലംഘിക്കുന്നതാണെന്ന് ഉവൈസി കൂട്ടിചേര്‍ത്തു