ഗോമൂത്രം തളിച്ചാല്‍ വീട്ടിലെ വാസ്തുദോഷവും മറ്റ് തടസങ്ങളും മാറും: യുപി മൃഗസംരക്ഷണ വകുപ്പ് മന്ത്രി

single-img
14 May 2022

ഗോമൂത്രം തളിക്കുകയാണെങ്കിൽ വീട്ടിലെ വാസ്തുദോഷവും, മറ്റ് തടസങ്ങളും മാറുമെന്ന് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധര്‍മപാല്‍ സിംഗ്. ഗോമൂത്രത്തില്‍ ഗംഗാ ദേവി വസിക്കുന്നതുകൊണ്ടാണിതെന്നായിരുന്നു മാധ്യങ്ങളോട് സംസാരിക്കവേ അദ്ദേഹത്തിന്റെ അവകാശ വാദം.

ഗോമൂത്രം തളിച്ചാല്‍ വീടുകളിൽ വാസ്തുദോഷവും, മറ്റ് തടസങ്ങളും മാറും. ചാണകത്തിലാണ് ലക്ഷ്മി ദേവി വസിക്കുന്നത് എന്നായിരുന്നു ധര്‍മപാൽ നടത്തിയ പ്രസ്താവന. സംസ്ഥാനത്തെ പശുക്കള്‍ക്കായി നിര്‍മിച്ച ഷെല്‍റ്ററുകളിലെ ദുരവസ്ഥയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്, ഗോശാലകളുടെ പുരോഗതിക്കായി യുപി സര്‍കാര്‍ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

മാധ്യമ പ്രവർത്തകരെ കണ്ടശേഷം എംഎല്‍എമാരുമായും പാര്‍ട്ടി നേതാക്കളുമായും മന്ത്രി ചര്‍ച്ച നടത്തി. പശുക്കളുടെ ഷെല്‍റ്ററുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായുള്ള പ്രത്യേക യോഗത്തില്‍ പങ്കെടുത്താണ് മന്ത്രി മടങ്ങിയത്.