കെജ്രിവാൾ ഇന്ന് കൊച്ചിയിൽ; ആം ആദ്മി പാർട്ടിയും ട്വൻറി- 20 യും തമ്മിലുള്ള സഹകരണം പ്രഖ്യാപിക്കും

single-img
14 May 2022

സംസ്ഥാനത്തെ പ്രബലമായ ഇരുമുന്നണികൾക്കും പുറമെ പുതിയ ഒരു ബദൽ രാഷ്ട്രീയത്തിന്റെ സാധ്യത തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് കേരളത്തിൽ എത്തുന്നു. ഈ സന്ദർശനത്തിൽ ആം ആദ്മി പാർട്ടിയും ട്വൻറി- 20 യും തമ്മിലെ സഹകരണം കെജ്രിവാൾ കൊച്ചിയിൽ വെച്ച് പ്രഖ്യാപിക്കും.

നാളെ കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളത്തിൽ കെജ്രിവാൾ പ്രസംഗിക്കും. ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ സഖ്യത്തിൻറെ രാഷ്ട്രീയ നിലപാടും നാളെയോടെ വ്യക്തമാക്കും. രാജ്യ തലസ്ഥാനമായ ഡൽഹിക്ക് പുറമെ ഇപ്പോൾ പഞ്ചാബും പിടിച്ച ശേഷമാണ് കേരളത്തിൽ ബദൽ നീക്കങ്ങൾ സജീവമാക്കാനുള്ള കെജ്രിവാളിന്റെ വരവ്.

ട്വന്റി- 20യുമായി യോജിച്ച് സംയുക്ത സ്ഥാനാർത്ഥിയെ തൃക്കാക്കരയിൽ നിർത്താൻ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് ആം ആദ്മി തീരുമാനം പിൻവലിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ തൃക്കാക്കരയിൽ ഇനി സംയുക്ത സഖ്യം എന്ത് നിലപാടാകും സ്വീകരിക്കുകയെന്നതാണ് ആകാംക്ഷ.