സോളാർ കേസ്; സിബിഐ ഗണേഷ് കുമാറിന്റെ മൊഴിയെടുത്തു

single-img
14 May 2022

സോളാർ കേസിൽ സിബിഐ അന്വേഷണ സംഘം കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മൊഴിയെടുത്തു. പത്തനാപുരത്ത് വെച്ചാണ് ഗണേഷിന്റെ ചോദ്യം ചോദ്യം ചെയ്യല്‍ നടന്നത്. കേസിലെ പ്രധാന പ്രതികളായ ഉമ്മന്‍ ചാണ്ടിഉൾപ്പെടെയുള്ള നേതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

പരാതിക്കാരിയുടെ പിന്നില്‍ എല്ലാ നീക്കവും നടത്തുന്നത് ഗണേഷ് കുമാര്‍ ആണെന്ന് നേരത്തെ ഉമ്മന്‍ ചാണ്ടി ആരോപിച്ചിരുന്നു. മാത്രമല്ല, പരാതിക്കാരിയുടേതെന്ന പേരില്‍ പുറത്ത് വന്ന കത്തില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേര് കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ ഗണേഷ്‌കുമാര്‍ ആണെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. അതേസമയം സോളാര്‍ കേസില്‍ കഴിഞ്ഞ ദിവസം ഹൈബി ഈഡന്‍ എം പിയെ സിബിഐ ചോദ്യം ചെയ്തിരുന്നു.