ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡണ് കോവിഡ് സ്ഥിരീകരിച്ചു

single-img
14 May 2022

ന്യൂസിലാണ്ടിന്റെ പ്രധാനമന്ത്രി ജസീന്ദ ആർഡണ് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ച്ച ജസീന്തയുടെ ഭർത്താവ് ക്ലാർക്ക് ഗയ്‌ഫോർഡിന കോവിഡ് സ്ഥിരീകരിച്ച പിന്നാലെയാണിത്. ഇപ്പോൾ അവർക്ക് ചെറിയ തോതിലുള്ള ലക്ഷണങ്ങൾ മാത്രമണുള്ളതെന്നും ഏഴ് ദിവസം വീട്ടിൽ പൂർണ വിശ്രമം തേടുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വരുന്ന തിങ്കളാഴ്ച തിരിച്ച് ജോലിയിൽ പ്രവേശിക്കെയാണ് പ്രധാനമന്ത്രിക്കും ഇപ്പോൾ കോവിഡ് പോസിറ്റീവായത്. താൻ കോവിഡ് പോസിറ്റീവായ കാര്യം ജസീന്ത തന്നെയാണ് സോഷ്യൽ മീഡിയയായ ഇൻസ്റ്റയിലൂടെ അറിയിച്ചത്.

കോവിഡിന്റെ തുടക്കത്തിൽ ലോകരാജ്യങ്ങളിൽ തന്നെ രോഗനിയന്ത്രണത്തിൽ വളരെമികച്ച പ്രകടനമാണ് ജസീന്ത കാഴ്ചവെച്ചിരുന്നത്. മരണസംഖ്യ കുറക്കാനും രാജ്യമാകെ മികച്ച രീതിയിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളാൽ സാധ്യമായിരുന്നു.