യുഎഇ പ്രസിഡന്റ് ഷെയ്ക് ഖലീഫ ബിന്‍ സായിദ് അന്തരിച്ചു

single-img
13 May 2022

യുഎഇയുടെ പ്രസിഡന്റ് ഷെയ്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 73 വയസായിരുന്നു. ഇദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് യുഎഇയില്‍ 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ചരിത്രത്തിൽ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ് ഷെയ്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍.

അവസാന കുറേ നാളുകളായി അദ്ദേഹം അനാരോഗ്യകരമായ കാരണങ്ങളാല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നിലവിൽ സംസ്‌കാര ചടങ്ങുകളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇന്ത്യയുമായി മികച്ച ബന്ധം ഷെയ്ക് ഖലീഫ ബിന്‍ സായിദ് പുലര്‍ത്തിയിരുന്നു.

വിയോഗത്തെ തുടർന്ന് വിവിധ ലോകനേതാക്കള്‍ യുഎഇ പ്രസിഡന്റിന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി. ഏഴ് എമിറേറ്റുകളിലെ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്ന ഫെഡറല്‍ കൗണ്‍സില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ 30 ദിവസത്തിനുള്ളില്‍ യോഗം ചേരും.

ഈ യോഗം ചേരുന്നതു വരെ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രസിഡന്റായി പ്രവര്‍ത്തിക്കും. ഷെയ്ക് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അര്‍ദ്ധ സഹോദരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബിയുടെ ഭരണാധികാരിയാകുമെന്നാണ് റിപ്പോര്‍ട്ട്.