മുന്നിലുള്ളത് ഭാരിച്ച ദൗത്യം; ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേല്‍ക്കും

single-img
12 May 2022

സാമ്പത്തിക പ്രതിസന്ധിയിലും ജനകീയ കലാപങ്ങളിലും വലയുന്ന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേല്‍ക്കും . വരുന്ന വ്യാഴാഴ്ച വൈകുന്നേരം 6.30നാണ് സത്യപ്രതിജ്ഞ. വൈകിട്ട് പ്രസിഡന്റ് ഗോതബയ രാജപക്സെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശ്രീലങ്കയുടെ പുതിയ അധികാര നേതൃത്വസ്ഥാനത്തേയ്ക്ക് റനില്‍ വിക്രമസിംഗെയെ നിശ്ചയിക്കുന്നത്.

ശ്രീലങ്കയിലെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി തലവനാണ് റനില്‍ വിക്രമസിംഗെ. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ യുഎന്‍ പാര്‍ട്ടിയും സ്ഥിരീകരിച്ചതായി ലങ്ക മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇപ്പോഴും സാമ്പത്തിക അനിശ്ചിതത്വത്തിനിടെ രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്.

ജനങ്ങൾ നടത്തിയ സമാധാനപരമായ പ്രകടനങ്ങള്‍ക്കു നേരേ മുൻ പ്രധാനമന്ത്രി രജപക്‌സേ വിശ്വസ്തരുടെ ആക്രമണമാണ് ദ്വീപ് രാഷ്ട്രത്തെ രണ്ട് ദിവസത്തെ മാരകമായ ആള്‍ക്കൂട്ട അക്രമത്തിലേക്ക് നയിച്ചത്. രാജപക്സെ കുടുംബത്തിന്റേതുള്‍പ്പെടെ ഒട്ടേറെ രാഷ്ട്രീയക്കാരുടെ വീടുകള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ അഗ്‌നിക്കിരയാക്കികഴിഞ്ഞു.