മദ്രസകളില്‍ ക്ലാസ് ആരംഭിക്കുംമുൻപ് ദേശീയ ഗാനം ആലപിക്കണം; ഉത്തരവിറക്കി യുപി സർക്കാർ

single-img
12 May 2022

ഇനിമുതൽ സംസ്ഥാനത്തെ മദ്രസകളില്‍ ക്‌ളാസ് തുടങ്ങുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കുന്നത് യു പി സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ക്ലാസ് തുടങ്ങും മുൻപായി എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും ദേശീയഗാനം ആലപിക്കണമെന്നാണ് ഉത്തര്‍പ്രദേശ് ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി ഇറക്കിയ ഉത്തരവിൽ പറയുന്നത്.

കഴിഞ്ഞ മാര്‍ച്ച് 24ന് ചേര്‍ന്ന സംസ്ഥാന മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് യോഗത്തില്‍ മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരുന്നു. തുടർന്ന് മേയ് 9-ന് ഉത്തരവ് നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതോടുകൂടി ഇന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.

പുതിയ നിയമപ്രകാരം എല്ലാ അംഗീകൃത, എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകള്‍ക്കും സർക്കാർ ഉത്തരവ് ബാധകമാണ്. മുൻ കാലഘട്ടങ്ങളിൽ തുടര്‍ന്നിരുന്ന മതപരമായ പ്രാര്‍ഥനക്കൊപ്പം ദേശീയ ഗാനവും ആലപിക്കണമെന്നാണ് ഉത്തരവ്.