പുരുഷന്മാരെ തല്ലുന്നയാളെന്ന് അപവാദ പ്രചാരണം; വിവാഹം നീണ്ടുപോകുന്നതായി കങ്കണ

single-img
12 May 2022

ബോളിവുഡിലെ സൂപ്പർ നടിയായിരുന്നിട്ടും ഇപ്പോഴും തന്റെ വിവാഹം നീണ്ടുപോകുന്നതായി കങ്കണ പറയുന്നു. അതിനു കാരണമുണ്ടെന്നും കങ്കണ പറയുകയാണ്. പുരുഷന്മാരെ തല്ലുന്നയാളാണ് താൻ എന്നരീതിയിൽ അപവാദം പ്രചരിക്കുന്നതിനാല്‍ വിവാഹം നീണ്ടുപോകുന്നുവെന്നാണ് കങ്കണ റണൗട്ട്. പുതിയ ചിത്രം ധാക്കഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിൽ തമാശ രൂപേണ പറഞ്ഞത്.

താന്‍ പൊതുവെ ആണുങ്ങളെ തല്ലുന്നവളാണെന്ന് പരക്കെ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ വിവാഹം കഴിക്കാന്‍ അനുയോജ്യനായ ആളെ കിട്ടുന്നില്ലെന്നും കങ്കണ പറയുന്നു. നേരത്തെ മോഡലിങിൽ നിന്നുമാണ് കങ്കണ സിനിമാ അഭിനയത്തിലേക്ക് എത്തിയത്. ആദ്യ സിനിമ ​ഗ്യാങ്സ്റ്ററായിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം കങ്കണ കരസ്ഥമാക്കിയിരുന്നു.