ഗുരുവായൂരപ്പൻ്റെ ഥാർ വീണ്ടും ലേലം ചെയ്യാൻ ദേവസ്വം ഭരണസമിതി

single-img
12 May 2022

മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ വഴിപാടായി സമര്‍പ്പിച്ച ‘ഥാര്‍’ വീണ്ടും ലേലം ചെയ്യാൻ ഭരണസമിതിയുടെ തീരുമാനം. തർക്കത്തെ തുടർന്ന് വാഹനം പുനർ ലേലം നടത്തണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു.

പുതിയ ലേല തീയതി പത്രമാധ്യമങ്ങള്‍ വഴി പൊതു ജനങ്ങളെ അറിയിക്കാനും ഇന്ന് ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നേരത്തെ പ്രവാസി ബിസിനസ്സുകാരനും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമൽ മുഹമ്മദ് അലിയാണ് ലേലത്തിൽ ഥാർ സ്വന്തമാക്കിയത്. എന്നാൽ ഈ ലേലത്തിനെതിരെ ഹിന്ദു സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതോടെ ഥാർ ലേലം നിയമപോരാട്ടത്തിലെത്തി. തുടർന്ന് ഇരുകൂട്ടരേയും കേട്ട ശേഷമാണ് വീണ്ടും ലേലം ചെയ്യാനുള്ള തീരുമാനം ഭരണ സമിതിയെടുത്തത്