തൃക്കാക്കരയിൽ ആകെ 19 സ്ഥാനാർഥികൾ; ജോ ജോസഫിന് ജോമോൻ ജോസഫ് അപര സ്ഥാനാർഥി

single-img
11 May 2022

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. മൂന്നു മുന്നണികളുടെയും ഡമ്മി സ്ഥാനാർഥികൾ ഉൾപ്പെടെ ആകെ 19 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്.

എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന് ചങ്ങനാശേരി സ്വദേശി ജോമോൻ ജോസഫാണ് അപര ഭീഷണിയായിരിക്കുന്നത്. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയാണ് ഇദ്ദേഹം. അവസാന വിവര പ്രകാരം 19 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചതെങ്കിലും വരണാധികാരിക്ക് മുന്നിൽ നിലവിൽ ആകെ 29 സെറ്റ് പത്രികകൾ എത്തിയിട്ടുണ്ട്. ഇതിന്റെ കാരണം പല സ്ഥാനാർഥികളും ഒന്നിലേറെ സെറ്റ് പത്രിക സമർപ്പിച്ചതാണ്. മണ്ഡലത്തിൽ യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾക്ക് അപര ഭീഷണി ഇല്ല.