ആശുപത്രിയുടെ പ്രമോഷൻ; സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്ത്രക്രിയകൾ

single-img
11 May 2022

വില്ലൻ വേഷങ്ങളിൽ തിളങ്ങുന്ന പ്രമുഖ പാൻ ഇന്ത്യൻ സിനിമാ താരം സോനു സൂദ് പ്രമുഖ ആശുപത്രിയുടെ പ്രമോഷന് സഹകരിക്കുന്നതിന് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്ത്രക്രിയകളെന്ന വിവരമാണ് പുറത്തുവരുന്നത്. ദ മാൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സോനു സൂദിന്റെ തുറന്നു പറച്ചിൽ.

ഇത്രയധികം ആളുകൾക്ക് ശസ്ത്രക്രിയ നടത്തണമെങ്കിൽ 12 കോടിയോളം രൂപവേണ്ടിവരുമെന്ന് സോനു സൂദ് പറയുന്നു. ഈ സമയമായിരുന്നു തന്റെ ദുബൈ യാത്രക്കിടെ ആശുപത്രി അധികൃതരിൽ ഒരാൾ തന്നെ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് അവർ പറഞ്ഞു. ഞാൻ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായ 50 പേരുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടതായും സോനു പറഞ്ഞു.

നിലവിൽ ഏകദേശം 12 കോടിയോളം ചെലവ് വരുന്ന ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും ചികിത്സക്കായി സാമ്പത്തിക സ്ഥിതിയില്ലാത്തവർക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതെന്നും സോസു സൂദ് വ്യക്തമാക്കുന്നു. നേരത്തെ രാജ്യവ്യാപകമായ കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ആരംഭം മുതൽ തന്നെ സന്നദ്ധപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് സോനു. ഓക്സിജൻ സിലിൻഡർ, ആശുപത്രി കിടക്ക തുടങ്ങിയവ ആവശ്യമുള്ളവരെ സോനു സൂദ് ദിനരാത്രം സഹായിച്ച് കൊണ്ടേയിരുന്നിരുന്നു.