നടി മുംതാസിനെതിരെ ബാലവേല നിയമപ്രകാരം പോലീസ് കേസെടുത്തു

single-img
11 May 2022

പ്രശസ്ത നടി മുംതാസിനെതിരെ പോലീസ് ബാലവേല നിയമപ്രകാരം കേസെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊണ്ട് തൊഴിലെടുപ്പിച്ചതിനെത്തുടർന്നാണ് നടിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

മുംതാസും അവരുടെ കുടുംബവും തന്നെ ഉപദ്രവിക്കുന്നു എന്നായിരുന്നു പെൺകുട്ടി പറഞ്ഞത്. ഇതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തി. ചെന്നൈയിലെ അണ്ണാ നഗറിൽ സഹോദരനും കുടുംബത്തിനുമൊപ്പമാണ് മുംതാസ് താമസിക്കുന്നത്. ആറ് വർഷത്തോളമായി താനും തന്റെ സഹോദരിയും മുംതാസിന്റെ വീട്ടിൽ ജോലി ചെയ്യുകയാണ്.

യുപിസ്വദേശികളായ തങ്ങൾക്ക് തിരികെ നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിനെ തുടർന്ന് മുംതാസും കുടുംബവും തങ്ങളെ ഏറെ ഉപദ്രവിച്ചുവെന്നും പെൺകുട്ടി പോലീസിൽ മൊഴി നൽകി.പെൺകുട്ടിയുടെ പരാതിയിന്മേൽ മുംതാസിനെതിരെ കേസെടുത്തു. ഇരു സഹോദരിമാരെയും സർക്കാർ സ്ഥാപനത്തിൽ പാർപ്പിച്ചിട്ടുണ്ട്. പെൺകുട്ടികൾക്ക് നിലവിൽ 19ഉം 17ഉം വയസ്സാണുള്ളത്.