തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചു; കെട്ടിവെക്കാനുള്ള തുക നൽകിയത് ഓർത്തഡോക്സ് മെത്രാപോലീത്ത

single-img
10 May 2022

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് കെട്ടിവെക്കാനുള്ള തുക നൽകിയത് അഹമ്മദാബാദ് ഓർത്തഡോക്സ് ഭദ്രാസന മെത്രാപോലീത്ത ഡോ ഗീവർഗീസ് മാർ യൂലിയോസ്. മണ്ഡലത്തിലെ ക്രൈസ്തവ വിഭാഗത്തിലെ ഒരു വിഭാഗം തങ്ങൾക്ക് വോട്ട് ചെയ്യുമെന്നാണ് ബിജെപി ഉറപ്പായും പ്രതീക്ഷിക്കുന്നത്. ഗാന്ധി സ്ക്വയറിൽ നിന്നും കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും അടക്കമുള്ള നേതാക്കളോടൊപ്പം ജാഥയായിട്ടാണ് സ്ഥാനാർത്ഥി പത്രികാ സമർപ്പണത്തിന് എത്തിയത്.

മണ്ഡലത്തിൽ നിന്നും ഇത്തവണ പരമാവധി ക്രൈസ്ത വോട്ടുകൾ സമാഹരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സഭയുടെ ആശങ്ക ഉപതെരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. രാജ്യവ്യാപകമായ ഇന്ധന വില വർദ്ധന തിരിച്ചടിയായി മാറില്ല. മാത്രമല്ല, കേരളാ സർക്കാർ ശ്രമിച്ചിട്ടും കെ റെയിൽ വരാതെ തടഞ്ഞു നിർത്തുന്ന കേന്ദ്രസർക്കാരിന്റെ നിലപാട് ഗുണം ചെയ്യുമെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.