ഏറ്റുമുട്ടൽ; പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നാലെ ശ്രീലങ്കയിൽ ഭരണകക്ഷി എംപി കൊല്ലപ്പെട്ടു

single-img
9 May 2022

ശ്രീലങ്കയിൽ ഇന്ന് ഭരണാനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിൽ പാർലമെന്റ് ഭരണകക്ഷി അംഗമായ അമരകീർത്തി അതുകൊരാളകൊല്ലപ്പെട്ടു. വൈകിട്ടോടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മഹിന്ദ രജപക്‌സെ രാജിവച്ചതിനു പിന്നാലെയായിരുന്നു സംഭവം.

രാജ്യ തലസ്ഥാനത്തെ പ്രധാനമന്ത്രിയുടെ വസതിയായ ടെംപിൾ ട്രീസിനു സമീപത്താണ് ഭരണാനുകൂലികളും സർക്കാർ വിരുദ്ധരും തമ്മിൽ ഏറ്റുമുട്ടിയത്. രാവിലെ പ്രക്ഷോഭകാരികൾക്കുനേരെ നടന്ന ആക്രമണം മഹിന്ദയുടെ രാജിക്കു പിന്നാലെയും സർക്കാർ അനുകൂലികൾ തുടർന്നു.

പ്രമുഖ ശ്രീലങ്കൻ നഗരമായ നിട്ടാംബുവയിൽ അമരകീർത്തിയുടെ വാഹനം പ്രക്ഷോഭകാരികൾ തടഞ്ഞു. ഉടൻ തന്നെ വാഹനം തടഞ്ഞവർക്കുനേരെ എം.പി വെടിയുതിർത്തു. വെടിവയ്പ്പിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെയാണ് അടുത്തുള്ള കെട്ടിടത്തിൽ അഭയം പ്രാപിച്ച അമരകീർത്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.