സംഘടനയെ അപകീർത്തിപ്പെടുത്തി; 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; പി സി ജോർജിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

single-img
9 May 2022

മുസ്ലിം വിരുദ്ധ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ സംഘടനയെ അപകീർത്തിപ്പെടുത്തി എന്ന് കാണിച്ചുകൊണ്ട് പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്. തിരുവനന്തപുരത്തുനടന്ന ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിലൂടെ സംഘടനയെ അപകീർത്തിപെടുത്തിയ പിസി ജോർജ് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും മാപ്പു പറയണമെന്നും നോട്ടീസിൽ പറയുന്നു. ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി അഡ്വ.അമീൻ ഹസ്സനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

പിസി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന രീതിയിൽ പരാമർശം നടത്തിയിരുന്നു. എന്നാൽ അത്തരത്തിൽ സംഘടന ഇന്നേവരെ ഒരു കൊലപാതക കേസിലോ ക്രിമിനൽ കേസിലോ ആരോപണം പോലും നേരിട്ടിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി പ്രസ്താവനയിൽ പറഞ്ഞു.

പിസി നടത്തിയ പരാമർശങ്ങൾ മത–സമൂഹങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്‌ലാമിയെ ബോധപൂർവം അപകീർത്തിപെടുത്താനുമുള്ള ശ്രമമാണെന്നു നോട്ടിസിൽ പറയുന്നു.