കോണ്‍ഗ്രസ് വിട്ട് മണിക്കൂറുകള്‍ക്കകം ബിജെപിയിൽ ചേർന്ന് കര്‍ണാടക മുന്‍ മന്ത്രി

single-img
8 May 2022

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ശേഷം മണിക്കൂറുകള്‍ക്കുള്ളിൽ കര്‍ണാടക മുന്‍ മന്ത്രി പ്രമോദ് മധ്വരാജ് ബിജെപിയില്‍ ചേര്‍ന്നു. കർണാടകയിലെ മുന്‍ എംഎല്‍എയും മന്ത്രിയുമായ മധ്വരാജ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേര്‍ന്നത്.

കർണാടക പിസിസി ഉപാധ്യക്ഷന്‍ സ്ഥാനം സ്വീകരിക്കേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കന്നുവെന്നും മധ്വരാജ് ഇന്നലെ കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറിന് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞിരുന്നു.