എന്തിന് ഇങ്ങനെ കരയുന്നു ?; കോൺഗ്രസ് നേതാക്കൾക്കെതിരെ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്

single-img
7 May 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇടതു മുന്നണിയുടെ സ്ഥാനാർഥി നിർണ്ണയത്തിൽ കോണ്‍ഗ്രസ് നേതാക്കളുടെ കരച്ചില്‍ കൊണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എത്ര ശക്തനെന്ന് മനസിലാക്കാമെന്ന് പൊതുമരാമത്തു മന്ത്രി റിയാസ് .സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും എല്‍ഡിഎഫിന് അനുവദിക്കണമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ എല്‍ഡിഎഫ് മിണ്ടിയിട്ടില്ലല്ലോയെന്നും റിയാസ് പറയുന്നു.

മുഹമ്മദ് റിയാസിന്റെ വാക്കുകൾ: ”ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നത് എല്ലാ നിലയിലും ചര്‍ച്ച ചെയ്തിട്ടാണ്. അതിന് ഇങ്ങനെ കരയണോ. എന്തിന് ഇങ്ങനെ കരയുന്നു. ആ കരച്ചിലില്‍ നിന്ന് മനസിലാക്കണം, സ്ഥാനാര്‍ത്ഥിയെ എത്രമാത്രം അപകടകരിയായാണ് യുഡിഎഫ് കാണുന്നതെന്ന്. ഇടതുമുന്നറിയുടെ നേതാക്കള്‍ കരയുകയാണെങ്കില്‍ മനസിലാക്കാം. കാരണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിക്കുന്നത് എല്‍ഡിഎഫ് ആണല്ലോ. അത് പ്രഖ്യാപിച്ചു.

പക്ഷെ ഇവിടെ യുഡിഎഫ് കരയുകയാണ്. ജയിക്കുന്നതിന് ഈ സ്ഥാനാര്‍ത്ഥി തടസമാണെന്ന് യുഡിഎഫിന് മനസിലായി കഴിഞ്ഞു. അതുകൊണ്ടാണ് യുഡിഎഫിനെ നേതാക്കള്‍ ഇങ്ങനെ കരയുന്നത്.”