കത്തോലിക്കാ സഭ രാഷ്ട്രീയത്തിൽ ഇടപെടാറില്ല; കോൺഗ്രസ്‌ സഭകളെ അവഹേളിക്കരുത്: ഇ പി ജയരാജൻ

single-img
6 May 2022

കത്തോലിക്കാ സഭ രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നും അതിനാൽ അതുകൊണ്ടുതന്നെ കോൺഗ്രസ്‌ സഭയെ ആക്ഷേപിക്കരുതെന്നും ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി നിർണയത്തിൽ സഭയുടെ ഇടപെടലുണ്ടായെന്ന ആക്ഷേപങ്ങൾക്ക് മറുപടിയായാണ് ജയരാജന്റെ പ്രതികരണം.

കോൺഗ്രസ് പാർട്ടി ദയവായി മതസ്ഥാപനങ്ങളെ വലിച്ചിഴക്കരുതെന്നും എല്ലാ വിഭാഗത്തിന്റെയും ആളുകൾ രാഷ്ട്രീയത്തിലുണ്ടെന്നും ഇപി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിന് ഏത് മതപുരോഹിതനെയും ആക്ഷേപിക്കാമെന്നാണോയെന്നും രാഷ്ട്രീയത്തിന് അതിർവരമ്പുകളില്ലേയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, കോൺഗ്രസ് നേതാവ് കെ വി തോമസ് നിലപാട് വ്യക്തമാക്കിയാൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.