ആശയക്കുഴപ്പം; തൃക്കാക്കരയില്‍ സി പി എം സ്ഥാനാര്‍ത്ഥി കെ എസ് അരുണ്‍കുമാറിന് വേണ്ടിയുള്ള ചുവരെഴുത്ത് നിർത്തിവെച്ചു

single-img
4 May 2022

ഈ മാസം 31 ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ സി പി എം സ്ഥാനാര്‍ത്ഥി അഡ്വ. കെ എസ് അരുണ്‍കുമാറിന് വേണ്ടിയുള്ള ചുവരെഴുത്ത് സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുള്ള ആശയക്കുഴപ്പം മൂലം ചിലയിടങ്ങളില്‍ നിര്‍ത്തി വച്ചു. മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ ഇതുവരെ തിരുമാനിച്ചിട്ടില്ലന്ന കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനയാണ് ആശയക്കുഴപ്പത്തിന് കാരണമായത്.

ഇതിനോടകം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അരുണിനായുളള ചുവരെഴുത്ത് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചിരുന്നു. അതിനിടയിലാണ് സ്ഥാനാര്‍ത്ഥിയെ തിരുമാനിച്ചിട്ടില്ലന്ന പ്രസ്താവന ഇ പി ജയരാജന്റെയും പി രാജീവിന്റെയും ഭാഗത്ത് നിന്നു വന്നത്. ഇതോടുകൂടിചിലയടങ്ങളില്‍ ചുവരെഴുത്ത് നിര്‍ത്തിവച്ചു.
സാധാരണഗതിയില്‍ സി പി എമ്മിനെസംബന്ധിച്ചിടത്തോളം സ്ഥാനാര്‍ത്ഥി ഉറപ്പായതിന് ശേഷമോ ചുവരെഴുത്ത് തുടങ്ങാറുള്ളു.

ഇത്തവണ മണ്ഡലത്തിൽ കെ എസ് അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി തിരുമാനിച്ചു എന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. എന്നാൽ ഇന്ന് പി രാജീവും, എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും അത് നിഷേധിച്ചതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ആശയക്കുഴപ്പം ഉണ്ടായത്.