അമേഠിയിൽ നിന്നും എങ്ങോട്ടും ഓടിപ്പോകാനില്ല: സ്മൃതി ഇറാനി

single-img
3 May 2022

എംപിയായ രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കി ഉത്തരവാദിത്വം നിർവഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ന് വയനാട്ടിലെ അങ്കണവാടി ഉൾപ്പെടെയുള്ള വിവധ ഇടങ്ങൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. അടുത്ത തെരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് താൻ രാഹുൽ ഗാന്ധിയല്ലെന്നും അമേഠിയിൽ നിന്നും എങ്ങോട്ടും ഓടിപ്പോകില്ലെന്നുമാണ് സ്മൃതി ഇറാനി മറുപടി പറഞ്ഞത്.

ഇതോടൊപ്പം തന്നെ അമേഠിയിലെ വികസന പ്രവർത്തനങ്ങളെ കുറിച്ചും അവിടുത്തെ ജനങ്ങളെ കുറിച്ചും സ്മൃതി ഇറാനി സംസാരിച്ചു. അമേഠിയിലെ ജനങ്ങൾ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും പതിനായിരത്തോളം കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ഇല്ലെന്നും മന്ത്രി പറഞ്ഞു.

ഇപ്പോൾ പോലും ജില്ലയിലെ വനവാസി മേഖലയിലുള്ളവർ ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇതിന് പരിഹാരമായി 2023ഓടെ എല്ലാ വനവാസി കോളനികളിലും കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ഗോത്രവർഗ്ഗകാർക്ക് ഭൂമി നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.