രാഹുല്‍ഗാന്ധി നൈറ്റ് ക്‌ളബ്ബിലെ പാര്‍ട്ടിയിലെന്ന് ബിജെപി; സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തതെന്ന് കോൺഗ്രസ്; വിവാദം

single-img
3 May 2022

രാഹുല്‍ഗാന്ധിയുടെ പുറത്തുവന്ന പുതിയചിത്രം നൈറ്റ് ക്‌ളബ്ബിലെ പാര്‍ട്ടിയില്‍ എന്ന ബിജെപി ആരോപണത്തിൽ വിവാദം. യഥാർഥത്തിൽ രാഹുൽ നേപ്പാളിലെ നൈറ്റ് ക്‌ളബ്ബിലെ പരിപാടിയില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന ദൃ്ശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത് എന്നാണ് കോൺഗ്രസ് നൽകിയ വിശദീകരണം.

ബി ജെ പിയുടെ നേതാക്കള്‍ രാഹുലിന്റെ ഈ വീഡിയോ വലിയ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ നിശാപാര്‍ട്ടികളില്‍ ആഘോഷിക്കുകയാണെന്നായിരുന്നു ബിജെപിയുടെ പ്രധാന വിമർശനം. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന പാര്‍ട്ടിയിലെ ദൃശ്യങ്ങളാണെന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ ബിജെപി നേതാക്കള്‍ പ്രചരണം നടത്തുന്നത്.

നിലവിൽ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നിശാപാര്‍ട്ടിയില്‍ മതിമറന്ന് ആഘോഷിക്കുകയാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പരിഹസിച്ചു.

‘ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ക്ഷണിക്കാതെ പോയ അതിഥിയല്ല രാഹുല്‍ ഗാന്ധി. മാധ്യമ പ്രവര്‍ത്തകയായ സുഹൃത്തിന്റെ വിവാഹത്തിനാണ് അദ്ദേഹം പോയത്. ക്ഷണിച്ച വിവാഹത്തില്‍ പങ്കെടുത്തത് കുറ്റകൃത്യം പോലെയാണ് ബിജെപി ചിത്രീകരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വിശദീകരിച്ചു.