‘ജന്‍സുരാജ്’; പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

single-img
2 May 2022

രാജ്യത്തെ പ്രശസ്ത തെരെഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പുതിയ പാർട്ടി രൂപീകരണ പ്രഖ്യാപനം നടത്തി. ബീഹാർ കേന്ദ്രീകരിച്ചുകൊണ്ട് പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ അദ്ദേഹം ആരംഭിച്ചു. ബിഹാറില്‍ നിന്ന് ആരംഭിക്കുന്നു എന്നായിരുന്നു പ്രശാന്ത് കിഷോര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ജന്‍ സുരാജിന്റെ പ്രഖ്യാനം നടത്തികൊണ്ട് സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

കോൺഗ്രസ് പാർട്ടിയിൽ ചേരുന്നതായുള്ള അഭ്യൂഹങ്ങൾ നിരാകരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പുതിയ പാർട്ടി പ്രഖ്യാപനവുമായി രംഗത്തെത്തിയത്. പാർട്ടിയിൽ ചേരാനുള്ള ആവശ്യവുമായി സമീപിച്ച നേതാക്കളോട് പ്രശാന്ത് കിഷോര്‍ സോണിയ ഗാന്ധിയുടെ ക്ഷണം കഴിഞ്ഞ ആഴ്ച നിരാകരിച്ചിരുന്നു. അതേസമയം, ‘ജന്‍സുരാജ്’ എന്നത് പുതിയ രാഷ്ട്രീയ പാര്‍ട്ടിയാണോ മറ്റേതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നീക്കമാണോ എന്നതില്‍ വ്യക്തയില്ല.