വിജയ് ബാബുവിനെതിരെ എഎംഎംഎ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് രാജി; മാല പാർവതിക്കെതിരെ സൈബർ ആക്രമണം

single-img
2 May 2022

യുവനടി പോലീസിൽ ലൈംഗിക പരാതി നൽകിയിട്ടും നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ താര സംഘടനയായ എഎംഎംഎ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് സംഘടനയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും രാജിവെച്ച നടി മാല പാർവതിക്കെതിരെ സൈബർ ആക്രമണം.

നടിയുടെ മകൻ തനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുവെന്ന ആരോപണവുമായി ട്രാൻസ് വുമണും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് രംഗത്തെത്തിയത് ചൂണ്ടിക്കാട്ടിയാണ് ഈ ആക്രമണം നടക്കുന്നത്. സംഭവം 2020 ൽ ആയിരുന്നു. മാലാ പാർവതിയുടെ മകനായ അനന്ത കൃഷ്ണൻ തനിക്കയച്ച സെക്സ് ചാറ്റും അശ്ലീല പ്രദർശനം നടത്തിയതിന്റെ സ്ക്രീൻ ഷോട്ടും സഹിതമായിരുന്നു സീമ അന്ന് സോഷ്യൽ മീഡിയയിലൂടെ എത്തിയത്.

സംഭവം വിവാദമാകുകയും പിന്നാലെ സീമയോട് മാപ്പ് പറഞ്ഞുകൊണ്ട് മാലാ പാർവതി രംഗത്തെത്തിയിരുന്നു. തന്റെ മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഫലം നേരിടണമെന്നും എല്ലാ തരത്തിലും പരാതിക്കാരിക്കൊപ്പമാണെന്നും മാലാ പാർവതി പറഞ്ഞിരുന്നു.