റഷ്യൻ അധിനിവേശം; ഉക്രൈനിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗികാതിക്രമങ്ങൾ വർദ്ധിക്കുന്നു

single-img
1 May 2022

റഷ്യൻ അധിനിവേശം നടക്കുന്ന ഉക്രെയ്നിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ലൈംഗികാതിക്രമങ്ങൾവ്യാപകമാകുന്നതായി റിപ്പോർട്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ ധാരാളം സ്ത്രീകൾ ബലാത്സംഗത്തിനിരയായി. കഴിഞ്ഞ ദിവസം പതിനാറുകാരിയായ ഗർഭിണിയെ റഷ്യൻ സൈനികൻ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട് പുറത്ത് വന്നിരുന്നു.

അതേസമയം, ഉക്രൈനിലേക്ക് ഗർഭനിരോധന ഗുളികൾ വ്യാപകമായി എത്തുന്നതായി റിപ്പോർട്ടുകളുണ്ട് . പ്രതിദിനം മൂവായിരത്തോളം ഗർഭനിരോധന ഗുളികകൾ ഉക്രൈനിലേക്ക് എത്തുന്നുണ്ടെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദി ഇന്റര്‍നാഷണല്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ഫെഡറേഷനാണ് (IPPF) ഗുളികകൾ നൽകിയത്. 24 ആഴ്ചയ്ക്കുള്ളിൽ ഉപയോഗിക്കാവുന്ന അബോർഷൻ ഗുളികകളും ഇവർ വിതരണം ചെയ്യുന്നുണ്ട്.

ബലാത്സംഗത്തിനിരയാകുന്ന സ്ത്രീകൾ ഗർഭം ധരിക്കുന്നത് ആഘാതകരമാണെന്ന് സന്നദ്ധ സംഘടനാ പ്രവര്‍ത്തകയായ കരോളിന്‍ ഹിക്‌സന്‍ വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. എന്നാൽ സമയബന്ധിതമായി ഗുളി എത്തിച്ച് നൽകുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്.
ബലാത്സംഗത്തിനിരയായ സ്ത്രീകൾ അഞ്ച് ദിവസത്തിനുള്ളിൽ ഗുളിക കഴിക്കേണ്ടതുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഗുളിക എത്തിച്ച് നൽകുക എന്നത് പ്രധാനമാണ്.

ഗർഭധാരണം ഒഴിവാക്കാനുള്ള ഗുളികകൾ നൽകുന്നതിനായി ഇന്റര്‍നാഷണല്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ഫെഡറേഷൻ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടുമായും ഇൻ്റർനാഷണൽ മെഡിക്കൽ കോർപ്സുമായും ചേർന്നുള്ള ശ്രമത്തിലാണ്. ഇതിനിടെ ഉക്രൈനിലെ വിവിധ മേഖലകളിൽ യുഎന്‍ അടിയന്തര ഗര്‍ഭ നിരോധന കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ട്.