ഉപതെരഞ്ഞെടുപ്പ്; കെജ്‌രിവാൾ കേരളത്തിലേക്ക് എത്തുന്നു

single-img
1 May 2022

പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി അധികാരം പിടിച്ചെടുത്ത ആംആദ്‌മി പാർട്ടി സമാനമായി മറ്റു സംസ്ഥാനങ്ങളിലും ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ്. ഈ വർഷത്തിൽ അവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെ‌ജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി കേരളത്തിലേക്കും കെജ്‌രിവാൾ എത്തുകയാണ്.

ഏപ്രിൽ 15ന് എറണാകുളം കിഴക്കമ്പലത്ത് ട്വൻ്റി 20 സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ കെജ്‌രിവാൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഏകദേശം അമ്പതിനായിരത്തോളം പ്രവർത്തകർ ട്വൻ്റി 20 സമ്മേളനത്തിൽ പങ്കെടുക്കും എന്നാണ് സാബു ജേക്കബ് അവകാശപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ കെജ്‌രിവാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നും സൂചനയുണ്ട്.