കേരളത്തിലേത് ജിഹാദികൾക്ക് കീഴ്പ്പെട്ട ഭരണകൂടം; പിസി ജോർജിന് ഹിന്ദു ഐക്യവേദിയുടെ പൂർണ്ണ പിന്തുണ: കെ പി ശശികല

single-img
1 May 2022

മുസ്ലിം മത വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിന് ഹിന്ദു ഐക്യവേദിയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് കെ പി ശശികല. പി സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തത് ചില സത്യങ്ങൾ പറഞ്ഞതിനാണെന്നും കേരളത്തിൽ ഉള്ളത് ജിഹാദികൾക്ക് കീഴ്പ്പെട്ട ഭരണകൂടമാണെന്നും ശശികല ആരോപിച്ചു.

നമ്മുടെ സമൂഹത്തിന്‍റെ ആശങ്കകൾ പങ്കുവയ്ക്കുക എന്ന ഉത്തരവാദിത്വം നേതാക്കൾക്ക് ഉണ്ട്. ആശങ്കകൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കാര്യങ്ങൾ പറയുന്നത്. വാർത്തകൾ അറസ്റ്റിലേയ്ക്ക് ചുരുക്കി ആരോപണങ്ങൾ തേച്ചുമായ്ച്ചു കളയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ശശികല ആരോപിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് മുന്‍ എംഎല്‍എ പിസി ജോര്‍ജിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇന്ന് തിരുവനന്തപുരം നന്ദാവനം എ.ആര്‍ ക്യാമ്പില്‍ വെച്ചാണ് പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്.153 എ,295എ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.