പാർലമെന്റിൽ ഇരുന്ന് അശ്ലീല വീഡിയോ കണ്ട ബ്രിട്ടീഷ് എംപി രാജിവെച്ചു

single-img
1 May 2022

പാർലമെന്റിൽ ഇരുന്നുകൊണ്ട് അശ്ലീല വീഡിയോ കണ്ട ബ്രിട്ടീഷ് എംപി രാജിവെച്ചു. ഭരണകക്ഷി എംപി നെയ്ൽ പാരിഷ് (62 ) ആണ് രാജിവെച്ചത്. പാർലമെന്റ് നടപടികൾ നടന്നുകൊണ്ടിരിക്കുമ്പോൾ നെയ്ൽ പാരിഷ് തന്റെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടത് ശ്രദ്ധയിൽ പെട്ട വനിതാമന്ത്രിയാണ് പരാതി നൽകിയത്.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവം ചർച്ചയായതിനെ തുടർന്ന് മാപ്പ് പറഞ്ഞ എംപി വീഡിയോ അബദ്ധത്തിൽ പ്ലേ ചെയ്തതാണെന്ന് പറഞ്ഞു. മാത്രമല്ല, ഈ കാര്യത്തിൽ തനിക്ക് മാപ്പു പറയുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

പക്ഷെ വിഷയത്തിൽ പാർട്ടിക്കുള്ളൽ നിന്നും വലിയ സമ്മർദമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ഇതിനെ തുടർന്ന് പാരിഷ് രാജി വെക്കുകയായിരുന്നു. താൻ ചെയ്ത തെറ്റിനെ ഒരിക്കലും ന്യായീകരിക്കുന്നില്ലെന്നും ചെയ്ത കാര്യങ്ങളിൽ പൂർണബോധവാനെന്നും ബിബി.സിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. അതേസമയം, ഭർത്താവ് പരസ്യമായി അശ്ലീല വിഡിയോ കണ്ടതിനെ പാരിഷിന്റെ ഭാര്യ സ്യു അപലപിച്ചു. പ്രതിസന്ധിഘട്ടത്തിൽ താൻ അദ്ദേഹത്തിനൊപ്പം നിൽക്കുമെന്നും തന്റെ ഭർത്താവ് സുന്ദരനായ വ്യക്തിയാണെന്നും അവർ കൂട്ടിച്ചേർത്തു.