പി സി ജോർജിന്റെ അറസ്റ്റ് സർക്കാരിന്റെ തിരക്കഥ: പിഎംഎ സലാം

single-img
1 May 2022

മത വിദ്വെഷ പ്രസംഗം നടത്തിയ പി സി ജോർജിന്റെ അറസ്റ്റ് സർക്കാരിന്റെ തിരക്കഥയാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. സംസ്ഥാന സർക്കാർ മതേതര കേരളത്തെയും സമുദായത്തെയും കബളിപ്പിക്കുകയായിരുന്നു. പി സി ജോർജിന് ജാമ്യം നൽകാതിരിക്കാൻ സർക്കാരിന് ഇടപെടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഇന്ന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിച്ച ശേഷവും വിവാദ പ്രസ്താവന നടത്തുകയാണ് പി സി ജോർജ് ചെയ്തത്. മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പി സി ജോർജ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നു.