മോശം മാതൃകയാകാനില്ല; കോടികൾ പ്രതിഫലം ലഭിക്കുന്ന പാന്‍ മസാല പരസ്യം നിരസിച്ച് യഷ്

single-img
30 April 2022

കോടികള്‍ പ്രതിഫലം ലഭിക്കാൻ മാർഗമുള്ള പാന്‍ മസാലയുടെ പരസ്യം വേണ്ടെന്ന് വെച്ച് കെജിഎഫ് സൂപ്പർ താരം യഷ്. യഷിന്റെ പരസ്യ കരാറുകള്‍ കൈകാര്യം ചെയ്യുന്ന എക്‌സീഡ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഈ വിവരം പുറത്ത് വിട്ടത്.

‘യഷ് പരസ്യങ്ങൾക്കായി ദീര്‍ഘകാല കരാറുകള്‍ മാത്രമേ ഇപ്പോള്‍ നല്‍കുന്നുള്ളൂ. അദ്ദേഹം വളരെ സൂക്ഷമതയോടെ മാത്രമേ പരസ്യത്തില്‍ അഭിനയിക്കൂ. യഷിനെ ആരാധിക്കുന്ന, ഇഷ്ടപ്പെടുന്ന ഒട്ടേറെയാളുകളുണ്ട്. അവരുടെ ഇടയിൽ ഒരു മോശം മാതൃകയാകാന്‍ നടന്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് പാന്‍ മസാലയുടെ പരസ്യത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്ന് എക്സീഡ് എന്റര്‍ടൈന്‍മെന്റ്സ് വ്യക്തമാക്കുന്നു.