നെഹ്‌റുവിന്റെയോ ജനങ്ങളുടെയോ; വൈദ്യുതി പ്രതിസന്ധിയുടെ പരാജയം മോദി ആരുടെ തലയിൽ വെച്ചുകെട്ടുമെന്ന് രാഹുൽ ഗാന്ധി

single-img
30 April 2022

രാജ്യം ഇപ്പോൾ കടന്നുപോകുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയുടെ പരാജയം ആരുടെ തലയിൽ വച്ചുകെട്ടുമെന്നും, നെഹ്‌റുവിനെയാണോ ജനങ്ങളെയാണോ അതോ സംസ്ഥാനങ്ങളെയാണോ കുറ്റപ്പെടുത്തുക എന്നും രാഹുൽ സോഷ്യൽ മീഡിയയിലൂടെ ചോദിച്ചു.

രാഹുലിന്റെ വാക്കുകൾ: “പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങൾ ഒന്നുപോലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. മോദിജി, ഈ വൈദ്യുതി പ്രതിസന്ധിയിൽ നിങ്ങളുടെ പരാജയത്തിന് ആരെയാണ് കുറ്റപ്പെടുത്തുക? നെഹ്‌റു ജിയോ സംസ്ഥാനങ്ങളോ ജനങ്ങളോ?”

നേരത്തെ 2015ൽ പ്രധാനമന്ത്രി മോദി രാജ്യത്തുടനീളം 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന് വാഗ്‌ദാനം ചെയുന്ന മുൻകാല പ്രസംഗങ്ങൾ ഉൾപ്പെടെയായിരുന്നു രാഹുലിൻ്റെ ഈ ട്വീറ്റ്.