കേരളത്തിലെ പെട്രോൾ പമ്പുകളിൽ അളവിൽ ക്രമക്കേട് നടക്കുന്നു: മന്ത്രി ജി ആർ അനിൽ

single-img
30 April 2022

കേരളത്തിലെ പെട്രോൾ പമ്പുകളിൽ അളവിൽ ക്രമക്കേട് നടക്കുന്നുവെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. മലയാളത്തിലെ ഒരു ചാനലിന് അനുവദിച്ച പരിപാടിയിൽ ആണ് മന്ത്രിയുടെ ഈ വെളിപ്പെടുത്തൽ.

സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ വെട്ടിപ്പ് നടക്കുന്നുണ്ടോ എന്നുള്ള ജനങ്ങളുടെ സംശയം ശരിയാണെന്ന് മന്ത്രി പരിപാടിയിൽ പറഞ്ഞു. ഇതുവരെ 700 പമ്പുകൾ പരിശോധിച്ചപ്പോൾ 46 ഇടത്ത് ക്രമക്കേട് കണ്ടെത്തി. ഇവിടങ്ങളിൽ പമ്പുടമകൾക്ക് നോട്ടീസ് നൽകിയതായും മന്ത്രി അറിയിച്ചു.