പൊതുമേഖലാ സ്ഥാപനമായ പവന്‍ ഹാന്‍സ് ലിമിറ്റഡിനെ സ്വകാര്യ വത്കരിക്കാൻ കേന്ദ്രസർക്കാർ

single-img
30 April 2022

രാജ്യത്തെ ഏവിയേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനപ്പെട്ട പൊതുമേഖല സ്ഥാപനം കൂടി സ്വകാര്യവത്കരിക്കരിക്കുന്നു. ഹെലികോപ്റ്റര്‍ സേവന ദാതാവായ പവന്‍ ഹാന്‍സ് ലിമിറ്റഡിന്റെ സ്വകാര്യ വത്കരണത്തിനാണ് നടപടികള്‍ പുരോഗമിക്കുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ കൈവശമുള്ള കമ്പനിയുടെ ഓഹരികള്‍ സ്വകാര്യ കമ്പനിയായ സ്റ്റാര്‍ 9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന് കൈമാറാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെയും ഒഎന്‍ജിസിയുടെയും സംയുക്ത സംരംഭമാണ് പവന്‍ ഹാന്‍സ് ലിമിറ്റഡ്. പവന്‍ ഹാന്‍സ് ലിമിറ്റഡിലെ (പിഎച്ച്എല്‍) കേന്ദ്രസര്‍ക്കാരിന്റെ 51 ശതമാനം ഓഹരിപങ്കാളിത്തം സ്റ്റാര്‍ 9 മൊബിലിറ്റി ഏറ്റെടുക്കുമെന്നു കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.

ഏകദേശം 211.14 കോടി രൂപയുടേതാണ് ഇടപാട്. ലേലം വിജയിക്കുന്ന സ്വകാര്യ കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അതേ വിലയ്ക്ക് തങ്ങളുടെ ഓഹരികളും വില്‍ക്കുമെന്നാണ് ഒഎന്‍ജിസിയും നേരത്തെ പ്രഖ്യാപിച്ചിച്ചിരുന്നു. ഇതോടെ എയര്‍ ഇന്ത്യക്ക് പിന്നാലെ പവന്‍ ഹന്‍സും പൂര്‍ണ്ണമായി സ്വകാര്യ മേഖലയിലേക്ക് മാറുന്ന നിലയുണ്ടാവും.

എം/എസ് ബിഗ് ചാര്‍ട്ടര്‍ പ്രൈവറ്റ് ലിമിറ്റഡ്, എം/എസ് മഹാരാജ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എം/എസ് അല്‍മാസ് ഗ്ലോബല്‍ ഓപ്പര്‍ച്യുണിറ്റി ഫണ്ട് എസ്പിസി എന്നിവയുടെ കണ്‍സോര്‍ഷ്യമായ എം/എസ് സ്റ്റാര്‍ 9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. ഉഡാന്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ഫ്‌ലൈബിഗ് എയര്‍ലൈന്‍ ഉടമകളാണ് മുംബൈ ആസ്ഥാനമായുള്ള ബിഗ് ചാര്‍ട്ടര്‍ പ്രൈവറ്റ് ലിമിറ്റഡ്. ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ കമ്പനിയാണ് ഡല്‍ഹി ആസ്ഥാനമായുള്ള മഹാരാജ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അല്‍മാസ് ഗ്ലോബല്‍ ഓപ്പച്യുണിറ്റി ഫണ്ട്.